---
title: "കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 9 എൻ.ഡി.എഫ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു"
english_title: "High Court acquits 9 NDF activists sentenced to life imprisonment in the case of hacking to death of CPM branch secretary in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341234/High Court acquits 9 NDF activists sentenced to life imprisonment in the case of hacking to death of CPM branch secretary in Kannur"
published_at: "2026-02-10T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b046920a41_1001102046.jpg"
keywords: []
---

# കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 9 എൻ.ഡി.എഫ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

> **Lead Summary:** കണ്ണൂർ കക്കാട് സി.പി. എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഒൻപത് എൻ. ഡി.എഫ്. പ്രവർത്തകരെ ഹൈക്കോടതി വെറുതേവിട്ടു. ദൃക്സാക്ഷിമൊഴികളടക്കം കണക്കിലെ ടുക്കാനാകില്ലെന്ന് വിലയിരുത്തി യാണ് പ്രതികളെ വെറുതേ വിട്ടത്.

## Article Content

കണ്ണൂർ കക്കാട് സി.പി. എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഒൻപത് എൻ. ഡി.എഫ്. പ്രവർത്തകരെ ഹൈക്കോടതി വെറുതേവിട്ടു. ദൃക്സാക്ഷിമൊഴികളടക്കം കണക്കിലെ ടുക്കാനാകില്ലെന്ന് വിലയിരുത്തി യാണ് പ്രതികളെ വെറുതേ വിട്ടത്.

അന്വേഷണ വീഴ്ചയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെ തിരേ കണ്ണൂർ സ്വദേശികളായ പി.കെ. ലത്തീഫ്, യു.കെ. സിദ്ദിഖ്, വി.കെ. ഉനൈസ്, പാനേരി അബ്ദുൾ ഗഫൂർ, യു.കെ. ഫൈസൽ, പി.പി. ഫൈസൽ, വി. മുഹമ്മദ് ബഷീർ, താനലോട്ട് യാക്കൂബ്, പി.കെ. മുഹമ്മദ് ഫാറൂഖ് എന്നിവരാണ് അപ്പീൽ നൽകിയത്. 2008 ഓഗസ്റ്റ് 24-ന് രാത്രി ഒൻപത് മണിയോടെയാണ് ദിലീപൻ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഗിരീഷ്, രാജൻ എന്നീ സി.പി.എം. പ്രവർത്തകർക്ക് മർദനമേറ്റ തായും പരാതിയുണ്ടായിരുന്നു. സൈനുദ്ദീൻ വധത്തിന് എൻ.ഡി.എഫുകാർ പകവീട്ടിയതാ ണെന്നായിരുന്നു ഇരിട്ടി പോലീസിന്റെ കേസ്.

ദൃക്‌സാക്ഷികളായിരുന്ന ഗിരീഷും, രാജനും സംഭവസ്ഥ ലത്തുണ്ടായിരുന്നില്ല എന്നതടക്കമുള്ള വാദമാണ് അപ്പീലിൽ ഉന്നയിച്ചത്. ഇരുവരും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

ദൃക്‌സാക്ഷികൾക്കും ആക്രമ ത്തിൽ മുറിവേറ്റെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് ഏറെ വൈകിയാണെന്നത് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോലീസിലും കോടതിയിലും സാക്ഷികൾ പറഞ്ഞ മൊഴികളിൽ പൊരുത്തക്കേടുണ്ട്.

പ്രതികൾ രക്ഷപ്പെട്ടതായി പറയുന്ന ജീപ്പിൻ്റെ ഉടമയെ ചോദ്യം ചെയ്തിട്ടില്ല. ഇത്തരത്തിൽ പ്രോസിക്യൂഷന് പല പിഴവുകളും പറ്റിയെന്ന് വിലയിരുത്തിയാണ് ഹർജിക്കാരെ വെറുതേവിട്ടത്.

ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ പി. വിജയഭാനു, അഡ്വ. രഞ്ജിത് ബി. മാരാർ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341234/High Court acquits 9 NDF activists sentenced to life imprisonment in the case of hacking to death of CPM branch secretary in Kannur)